നീലേശ്വരം : ഒക്ടോബർ 14 15 തീയ്യതികളിൽ കാസർകോട് വച്ച് നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നീലേശ്വരം രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കാസറഗോഡ് ജില്ലയിലെ 10 കെ.സി.ഇ.എഫ് യൂണിറ്റുകൾ മാറ്റുരച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വെള്ളരിക്കുണ്ട് യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് ടീം ആണ് വെള്ളരിക്കുണ്ട് യൂണിറ്റിന് വേണ്ടി കളത്തിൽ ഇറങ്ങിയത്.