കാസറഗോഡ്: മാലോത്ത്, പനത്തടി വില്ലേജുകളിലായി വെള്ളരിക്കുണ്ട് താലൂക്കിൽ 26 കുടുംബങ്ങൾ വനം വകുപ്പിന് ഭൂമി വിട്ടുനൽകുന്നു. വനത്തോട് ചേർന്നുള്ള സ്വകാര്യ ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിനുള്ള വനം വകുപ്പിന്റെ നവകിരണം പദ്ധതിയിലെ 26 അപേക്ഷകൾക്കാണ് അംഗീകാരം. ഇതിൽ 21 അപേക്ഷകളും മാലോത്ത് വില്ലേജിൽ നിന്നാണ്. 5 അപേക്ഷകൾ പനത്തടി വില്ലേജിലും. 

പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ വനവിസ്തൃതി വർധിക്കും എന്നത് പദ്ധതിയുടെ വിജയമാകുമെങ്കിലും നിലവിലുള്ള കൃഷിഭൂമി കൂടി വനമാകുന്നത്തോടെ മലയോരത്തെ വന്യമൃഗശല്യം രൂക്ഷമാകാനും ഇത് മൂലം സമീപമുള്ള മറ്റ് കൃഷിഭൂമിയിലെ കൃഷിനാശത്തിനും സാധ്യതയുണ്ട്.