മാലോം: കാസർഗോഡ് ജില്ലയിലെ വെസ്റ്റ്എളേരി പഞ്ചായത്ത് പത്താം വാർഡിലെ ചട്ടമല വെളിച്ചാംതോട് പറമ്പ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമായിമായി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം.  തിരുവോണനാളിൽ ഉപവാസ സമരം നടത്തിയാണ് പ്രതിഷേധിച്ചത്. 30 കൊല്ലത്തോളം പഴക്കമുള്ള ഈ റോഡിൽ കാൽ നടക്കാർക്ക് പോലും സഞ്ചാരയോഗ്യം അല്ലാത്തവിധം ആയിട്ട് കാലങ്ങൾ ഏറെ ആയി എന്നിരുന്നാലും ഇതുവരെയായി പഞ്ചായത്ത് മുതലുള്ള അധികാരികളുടെ ഭാഗത്തുനിന്നും കടുത്ത അവഗണന ആണ് ഇവിടെ ഉള്ളവർ നേരിടുന്നത് ഇതിൽ പ്രതിഷേധം അറിയിച്ചാണ് ഇങ്ങനെ ഒരു പ്രതിഷേധം സമര സമിതി സംഘടിപ്പിച്ചത്‌ ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കും എന്ന് പ്രതീക്ഷയിലാണ് ഇവിടുത്തുകാർ ഇനിയും അവഗണന തുടരുന്ന പക്ഷം പ്രതിഷേധം കടുപ്പിക്കുക തന്നെ ചെയ്യും എന്ന് സമരസമിതി സെക്രട്ടറി ജെസ്റ്റിൻ മാത്യൂ ഉൽഘാടനം ചെയ്യവേ അറിയിച്ചു.