മാലോം: പുലർച്ചെ പെയ്ത കനത്ത മഴയിൽ മലനാട് മേഖലയിൽ മിന്നൽ പ്രളയം. ഞാണിക്കടവ് ഉൾപ്പെടെ മിക്ക പാലങ്ങളിലും വെള്ളം നിറഞ്ഞതോടെ മലനാട് മേഖല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലെത്തി. ഈ പ്രദേശത്തുനിന്ന് മാലോം ടൗണിലേക്ക് എത്താൻ പോലും സാധിക്കത്ത അവസ്ഥയായിരുന്നു. തോടുകളുടെയും പുഴകളും സമീപമുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കേവലം ഒരു മണിക്കൂർ കൊണ്ട് 70 mm മഴയാണ് മലനാട് ലഭിച്ചത്. വനപ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയിക്കുന്നു. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിൽ മൂലം മരുതോം ചുള്ളി ഹിൽഹൈവേയും ബ്ലോക്ക്‌ ആയി. മലനാട് യാത്രകൾ മഴ ദിവസങ്ങളിൽ ജാഗ്രത പാലിക്കണം. സ്ക്കൂളിൽ പോകുന്ന കുട്ടികളിൽ അതീവ ശ്രദ്ധ വേണമെന്നും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.