ബളാൽ - മാനന്തവാടി, മാലോം - ചെറുപുഴ സർവീസുകളാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്
ചെറുപുഴ: കോവിഡിന് മുൻപ് സർവീസ് നടത്തിയിരുന്ന വെളുപ്പിനെയുള്ള ബളാൽ - മാനന്തവാടി കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസും, രാവിലെ 9 മണിക്ക് മാലോം ടൗണിൽ നിന്നും ചെറുപുഴക്കും സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുമാണ് വീണ്ടും ഓടി തുടങ്ങിയത്.
ബളാൽ - മാനന്തവാടി
പുതിയ സമയപ്രകാരം ബളാലിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ബസ് 7.10ന് ചെറുപുഴയിലും 9.20 ന് ഇരിട്ടിയിലും 11.20 ന് മാനന്തവാടിയിലും എത്തും. തിരികെ മാനന്തവാടിയിൽ നിന്ന് ഉച്ചയ്ക്ക് 2.45 PM ന് പുറപ്പെടുന്ന ബസ് വൈകുന്നേരം 5.00 PM ന് ഇരിട്ടിയിലും, 7.30ന് ചെറുപുഴയിലും 8.15 ന് ബളാലിലും എത്തും.
രാത്രിയായാൽ ചെറുപുഴയിൽ നിന്ന് വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിയിരുന്നവർക്ക് ആശ്വാസം നൽകുന്നതാണ് വൈകുന്നേരത്തെ ട്രിപ്പ്.
മാലോം - ചെറുപുഴ
ഹിൽഹൈവേ വഴിയുള്ള മാലോം -ചെറുപുഴ സര്‍വീസ് രാവിലെ 8.20 AM ന് ചിറ്റാരിക്കാലില്നിന്നും മാലോത്തേക്കും എത്തുന്ന ബസ് 9 AM ന് മാലോം ടൗണിൽ നിന്നും ചെറുപുഴയ്ക്കും, 10.00 AM ന് ചെറുപുഴയിൽനിന്നും മടങ്ങി മാലോത്തേക്കും, 10.50 ന് മാലോം ടൗണിൽ നിന്നും ചിറ്റാരിക്കാലിലേക്ക് പുറപ്പെടും.
മാലോത്ത് നിന്നും ഹിൽഹൈവേയിലൂടെ വയനാട് അടക്കമുള്ള ജില്ലകളിലേക്ക് കൂടുതല്‍ ദീർഘദൂര ബസുകള്‍ ആരംഭിക്കണമെന്നാണ് മലനാട് മേഖലയിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യം.
0 അഭിപ്രായങ്ങള്‍