ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ വിവിധസ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണം, മൈനിംഗ് ആൻഡ് ജിയോളജി, ഭൂഗർഭകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘം പരിശോധന നടത്തി. മുൻവർഷങ്ങളിൽ മണ്ണിടിച്ചിൽ അപകടങ്ങളുണ്ടായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഉയർന്ന പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലായി 28 പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയിരുന്നു. ബളാൽ പഞ്ചായത്തിലെ പാലച്ചാൽ, കോട്ടക്കുന്ന്, പുഞ്ച, പാമത്തട്ട്, മുട്ടോംകടവ്, വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തൻപാറ, കോട്ടമല, ഈസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല, തയ്യേനി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ
🛎️ Join Telegram Channel
👉 Like our Facebook Page
0 അഭിപ്രായങ്ങള്‍