മാലോം: ഇന്ന് ഉച്ചകഴിഞ്ഞ് മാലോം മലനാട് പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും ശക്തമായ വെള്ളമൊഴുക്കും മണ്ണിടിച്ചിലും ഉണ്ടായി. മാലോം ഞാണിക്കടവ് പാലത്തിൽ വെള്ളം കയറി ഗതാഗതം അല്പനേരത്തേക്ക് തടസപ്പെട്ടിരുന്നു.
വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതയും സംശയികപ്പെടുന്നു. 13 -14 CM വരെ മഴയാണ് ഇന്ന് മലനാട് മേഖലയിൽ ഉച്ച കഴിഞ്ഞു മാത്രം രേഖപെടുത്തിയത്. രാത്രിയിലും മഴ ശക്തികുറഞ്ഞു തുടരുകയാണ്. റോഡിൽ പലയിടങ്ങളിലും കല്ലും മണ്ണും നിറഞ്ഞതിനാൽ വാഹനയാത്ര സാഹാസം നിറഞ്ഞതായിരിക്കുകയാണ്.
0 അഭിപ്രായങ്ങള്‍