മാലോം: മലയോര ഹൈവേയില്‍ പറമ്പയ്ക്കും കാറ്റാംകവലയ്ക്കും ഇടയിലുള്ള മറ്റപ്പള്ളി വളവില്‍ വീണ്ടും അപകടം. ഇന്നലെ ഇവിടെ പിക്കപ്പ് ജീപ്പ് മറിഞ്ഞു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നേരത്തേ കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ച അതേ സ്ഥലത്താണ് അപകടം നടന്നത്. ഇതിനിടയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്ത് റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമായതിനാലാണ് അപകടങ്ങള്‍ പെരുകുന്നതെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. അപകടങ്ങളൊഴിവാക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
0 അഭിപ്രായങ്ങള്‍