കോളിച്ചാൽ/വെള്ളരിക്കുണ്ട് : മലയോരത്ത് ഇന്നലെയുണ്ടായ  രണ്ട് കാർ അപകടങ്ങളിലായി 3  പേർക്ക് പരിക്കേറ്റു. രാവിലെ കോളിച്ചാൽ - മാലോം ഹിൽ ഹൈവേയിലെ പ്രാന്തർകാവിൽ ആണ് ചിറ്റാരിക്കാൽ സ്വദേശി ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ  ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം  വെള്ളരിക്കുണ്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് പ്രവർത്തി നടക്കുന്നതിനാൽ അരികിൽ കല്ല് കൂട്ടിയിട്ട സ്ഥലത്ത് കാർ ഇടിച്ച് പിൻഭാഗം ഉയർന്നു നിൽക്കുന്ന രീതിയിലാണ് ഉള്ളത്. മൺതിട്ടയിൽ കയറിയ ശേഷം മറിഞ്ഞതാകാമെന്ന് കരുതുന്നു.