മാലോം: പുഞ്ചയിൽ നിന്നും കാണാതായ ഗൃഹനാഥനെ വനത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  നാലു ദിവസം മുൻപ് കാണാതായ ഏറത്ത് തോമസിന്റെ (69)മൃദദേഹമാണ് ഇന്നലെ പുഞ്ച കുണ്ടുപള്ളി തോട്ടിൽ കല്ലുകൾക്കിടയിൽ  മരിച്ച നിലയിൽ കണ്ടെത്തി.

നാലു ദിവസം മുൻപ് തോമസിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പുഞ്ച ഭാഗത്ത് വനത്തിലും മറ്റും തിരച്ചിൽ നടത്തി വരവേയാണ് ഇന്നലെ മൃദദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്.  വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയിലേക്ക് മാറ്റി. ഭാര്യ :ലൂസി.മക്കൾ :പ്രിൻസ്, ജിൻസ്