മാലോം/കൊന്നക്കാട് : ഇന്നലെ പെയ്ത മഴയിലും കാറ്റിലും മാലോം സാൻജോസ് ജംഗ്ഷനിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസം നേരിട്ടു. ചെറുപുഴ - മാലോം മലയോര ഹൈവേയിലെ പറമ്പയിലും മരം വീണു. ശക്തമായ കാറ്റിൽ ബളാൽ - ചുള്ളി - മാലോം റോഡിൽ മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കൊന്നക്കാട് ചെരുമ്പക്കോട് ദാസൻ്റെ വീട് തെങ്ങ് വീണ് പൂർണ്ണമായും തകർന്നു, കാറ്റംകവല അതിര്മാവിലെ കുന്നത്തൂർ തങ്കച്ചൻ്റെ വീട് മരം വീണ് ഭാഗീകമായി തകർന്നു. മലനാടിന്റെ പല ഭാഗങ്ങളിൽ  വ്യാപക കൃഷിനാശവുണ്ടായി. കൊന്നക്കാട്, പറമ്പഭാഗത്തു 8 ഓളം 11 KV പോസ്റ്റുകളും 10 ഓളം LT പോസ്റ്റുകളുംതകർന്നു. മിക്ക സ്ഥലങ്ങളിലും LT കമ്പികൾ പൊട്ടിയിട്ടുണ്ട് ഇവപുനസ്ഥാപിക്കുവാൻ  കെ. എസ്. ഇ. ബി. അധികൃതർ പരിശ്രമിക്കുന്നു.