ഈസ്റ്റ്‌ എളേരിയിൽ വിമതമുന്നണിയും കോൺഗ്രസും  ഒപ്പത്തിനൊപ്പം..

ചിത്രം: കോൺഗ്രസ്‌  മാലോം ടൗണിൽ വിജയികൾക്ക് നൽകിയ സ്വീകരണം 


കള്ളാർ/മാലോം: മലയോരമേഖലയിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ കള്ളാർ, ബളാൽ പഞ്ചായത്തികളിൽ മിന്നും ജയം  നിർത്താൻ യുഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞതവണ നഷ്ടപ്പെട്ട വെസ്റ്റ് എളേരി പഞ്ചായത്ത് കൂടി  എൽഡിഎഫ് നിന്ന്  പിടിച്ചെടുക്കുകയും ചെയ്തത് കോൺഗ്രസിന്റെ മലയോരത്തെ  മുന്നേറ്റമായി പ്രവർത്തകർ കാണുന്നു. എന്നാൽ ഈസ്റ്റ്‌ എളേരിയിൽ ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി വൻ പ്രചരണത്തോടെ  ഭരണം തിരിച്ചു പിടിക്കാൻ ഇറങ്ങിയ യുഡിഎഫിന് പക്ഷെ 7 സീറ്റ്‌ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇവിടെ  വിമത വിഭാഗമായ ഡിഡിഎഫ് 7 സീറ്റ്‌ നേടി. എൽഡിഎഫിന് ലഭിച്ച രണ്ടു സീറ്റു കൂടി ചേരുമ്പോൾ 9 സീറ്റുമായി ഡിഡിഎഫ്-എൽഡിഎഫ് സംയുക്ത മുന്നണി അധികാരത്തിൽ വരും.  എന്നാൽ രണ്ടിൽ നിന്നും ഏഴ് സീറ്റുകൾ പിടിച്ചത് യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആശ്വസിക്കാം.

കള്ളാർ പഞ്ചായത്തിലെ 14 ൽ 10, ബളാൽ പഞ്ചായത്തിലെ 16 ൽ  14,
വെസ്റ്റ്  എളേരി പഞ്ചായത്തിലെ 18 ൽ 9  വാർഡുകൾ നേടി യുഡിഫ് അധികാരതിൽ എത്തിയപ്പോൾ പനത്തടി പഞ്ചായത്തിൽ 15 ൽ 10 സീറ്റ്‌ നേടി LDF നിലനിർത്തി. കള്ളാർ പനത്തടി പഞ്ചായത്തുകളിൽ ഓരോ സീറ്റ് വീതം NDA യും നേടി.

ജില്ല പഞ്ചായത്ത്‌ ചിറ്റാരിക്കാൽ ഡിവിഷൻ യുഡിഫ് യുവനേതാവ് ജോമോൻ ജോസിലൂടെ  നിലനിർത്തിയപ്പോൾ കള്ളാർ ഡിവിഷൻ കേരള കോൺഗ്രസിലൂടെ എൽഡിഫ് നിലനിർത്തി.

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ LDF  പരപ്പ, എളേരി, പനത്തടി, പാണത്തൂർ ഉൾപ്പെടെ 8 ഡിവിഷനുകൾ നേടി ഭരണം നിലനിർത്തിയപ്പോൾ UDF ന് 
കള്ളാർ, ബളാൽ, മാലോം, ചിറ്റാരിക്കാൽ, കോട്ടമല, കമ്പല്ലൂർ, തുടങ്ങിയ 6 കിഴക്കൻ ഡിവിഷനുകൾ മാത്രമാണ് നേടാനായത്.