മാലോം:  കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ ചിറ്റാരിക്കാൽ ഡിവിഷൻ ഡിഡിഎഫ് സ്ഥാനാർഥി അഡ്വ.പി  വേണുഗോപാലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മാലോം ടൗണിൽ എത്തിയ പ്രചരണ വാഹനത്തിൽ ഉണ്ടായിരുന്ന DDF  പ്രവർത്തകരും മാലോത്തെ  കോൺഗ്രസ് പ്രവർത്തകരുമായാണ് ആദ്യം ചെറിയതോതിൽ സംഘർഷമുണ്ടായത്.  

ഫുട്ബോൾ ചിഹ്നം ആയുള്ള DDF ആദ്യം റോഡിൽ മാർഗ്ഗ തടസ്സ മുണ്ടാക്കുന്ന തരത്തിൽ ഫുട്‌ബോൾ കളിച്ചു ഡി. ഡി. എഫ്. സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുകയും പിന്നീട്  പ്രവർത്തകർ മാലോം  ടൌൺ ചർച്ച്  മുറ്റത്തേക്ക് പന്ത് അടിച്ചു കേറ്റുകയിരുന്നവെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഇവരുമായി തർക്കിക്കുകയും, തമ്മിൽ ഉന്തും തള്ളും നടന്നത്.  എന്നാൽ ഡി. ഡി. എഫ്. പ്രചാരണ വാഹനം മാലോം ടൗണിൽ എത്തിയപ്പോൾ  മറ്റു പ്രകോപനങ്ങൾ ഒന്നും ഇല്ലാതെ കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടത്തു കയായിരുന്നു വെന്ന് DDF നേതാക്കൾ പറഞ്ഞു.  ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തപ്പോൾ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസാണ് സ്ഥിതി ഗതികൾ ശാന്തമാക്കിയത്. ഡി. ഡി. എഫ്. പ്രചാരണം തടസ്സപ്പെടുത്തിയതിനും പ്രവർത്തകരെ അക്രമിച്ചതിനും മാലോത്തെ നാലു കോൺഗ്രസ്സ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസ് എടുത്തു. 


*കോൺഗ്രസ്സ് നേതാവിനെതിരെ സി. പി. എം. നേതാവിന്റെ പ്രകോപന പരമായ പ്രസംഗം... മാലോത്ത് പോലീസിന്റെ ഇടപെടലിൽ ഒഴിവാക്കിയത് വൻ രാഷ്ട്രീയ അക്രമം.* 

ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മാലോം ടൗണിൽ നാടകീയ രാഷ്ട്രീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
എൽ. ഡി. എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാലോം ടൗണിൽ നടന്ന യോഗത്തിൽ സി. പി. എം. ജില്ലാ സെക്രട്ടറി യേറ്റ്‌ അംഗം സാബു അബ്രഹാം കോൺഗ്രസ്സ് നേതാവും കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു കട്ടക്കയത്തെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ആണ് കോൺഗ്രസ്സ് പ്രവർത്തകരെ വികാരം കൊള്ളിച്ചത്.  തങ്ങളുടെ പ്രിയ നേതാവിനെ അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ട് കോൺഗ്രസ്സ് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ എൽ. ഡി. എഫ്. യോഗത്തിന് ശേഷം പ്രകടനം നടത്തി. ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ പര്സപരം കൈയാങ്കളിയിലേക്ക് നീങ്ങവേ വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദൻ എസ്‌. ഐ. എം. വി. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഇരുവിഭാഗങ്ങളിലും പ്പെട്ട നേതാക്കളുമായി സംസാരിച്ചിട്ടും രംഗം ശാന്ത മാകാതെ വന്നപ്പോൾ പൊലീസ് വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും കൂട്ടം കൂടി നിന്നവരെ ഓടിക്കുകയും ചെയ്തു. കണ്ണീർ വാതക സെൽ സഹിതമാണ് പോലീസ് മാലോത്ത്‌ എത്തിയത്. ആളുകൾ പിരിഞ്ഞു പോയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് നേതാക്കളോട് പോലീസ് പറഞ്ഞതോടെ നേതാക്കൾ അണികളെ ശാന്തമാക്കി. ഒരുമണിക്കൂർ നേരം മാലോം ടൗണിൽ സംഘർഷാവസ്ഥ നിലനിന്നു. ഇതിനിടയിൽ തന്റെ പേരിൽ ടൗണിൽ സംഘർഷം നടക്കുന്നു വെന്നവിവര മറിഞ്ഞു രാജു കട്ടക്കയം സ്ഥലത്ത് എത്തി. കോൺഗ്രസ്സ് പ്രവർത്തകരെ ശാന്തരാക്കി. പ്രാദേശിക സി. പി. എം. നേതാക്കളും സ്ഥലത്തെത്തി അണികളുമായി സംസാരിച്ചു സമധാനമായി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പിന്നീട് സാബു ഏബ്രഹാമും സ്ഥലത്ത് എത്തി പോലീസുമായി കാര്യങ്ങൾ സംസാരിച്ചു. ഇതിനിടയിൽ കൂടുതൽ പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

ബുധനാഴ്ച രാത്രി മാലോം ടൗണിൽ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ടു ഉണ്ടായ സംഘർഷം കണക്കിലെടുത്ത്‌ മാലോം ടൗണിൽ തിരഞ്ഞെടുപ്പ് കഴിയും വരെ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തി.
ഇതിനായി വ്യഴാഴ്ച മുതൽ പ്രത്യേക പോലീസ് വാഹനവും ഉണ്ടാവും. അനാവശ്യ മായി സംഘം ചേർന്ന് രാഷ്ട്രീയ അക്രമങ്ങൾ കാണിച്ചാൽ പോലീസ് കർശന നടപടികൾ കൈക്കൊള്ളുമെന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോലീസുമായി   സഹകരിക്കണമെന്നും വെള്ളരികുണ്ട്  സി. ഐ.  പറഞ്ഞു..