ബളാൽ ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ബളാലിൽ കട്ടക്കയം പ്രസിഡന്റ്.
ബളാൽ: കോൺഗ്രസ്‌ന്റെ ഉരുക്ക് കോട്ട എന്നറിയപ്പെടുന്ന പതിനാറു വാർഡുള്ള ബളാൽ പഞ്ചായത്തിൽ പതിനാല് സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ശ്രീ രാജു കട്ടക്കയം തന്നെയാണ് ഇത്തവണ പ്രസിഡന്റ്.
ബളാൽ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി 6 ആം തവണ ജനപ്രതിനിധി ആയി, ബളാൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ആയി അധികാരത്തിലെത്തുന്ന മലയോര കോൺഗ്രസിന്റെ കരുത്തനായ നേതാവ് ശ്രീ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ബളാൽ പഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയത്. തുടർച്ചയായി ആറാമത്തെ തവണയും ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാൻ പുറപ്പെടും മുൻപ് രാജു കട്ടക്കയം അമ്മയുടെ കല്ലറയിൽ നിന്നും അനുഗ്രഹം വാങ്ങിയായ ശേഷമായിരുന്നു ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പുറപ്പെട്ടത്. 1995 മുതൽ പരാജയമറിയാതെ ജനപ്രതിനിധി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീനിലകളിൽ കാൽ നൂറ്റാണ്ട് പൂർത്തീകരിച്ച മാലോം സ്വദേശിയായ ശ്രീ കട്ടക്കയം എന്ന മലയോര കോൺഗ്രസ്‌ന്റെ നേതാവ് ഒരിക്കൽ കൂടി ഗ്രാമ പഞ്ചായത്തിന്റെ അമരത്തേക്ക്. മുതിർന്ന പഞ്ചായത്ത് അംഗം അബ്ദുൾ ഖാദറിന് റിട്ടേണിംഗ് ഓഫീസർ ആദ്യ സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു, പിന്നീട് മറ്റുള്ള അംഗങ്ങളും സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു.
...
കള്ളാർ ഗ്രാമപഞ്ചായത്ത് ഭരണസാരഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കള്ളാർ: റിട്ടേണിങ് ഓഫിസർ കെ.നിഷ ഭായിയുടെ അധ്യക്ഷതയിൽ കള്ളാർ പഞ്ചായത്തിൽ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മുതിർന്ന അംഗം ജോസ് പുതുശേരിക്കാലയ്ക്ക് റിട്ടേണിങ്ങ് ഓഫിസർ കെ.നിഷ ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 12 അംഗങ്ങൾക്ക് ജോസ് പുതുശേരിക്കാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ ടി.കെ.നാരായണൻ, എൽഡിഎഫിലെ ജോസ് പുതുശ്ശേരിക്കാല, ബിജെപിയിലെ എം.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും അസി.സെക്രട്ടറി കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു. വി.സബിത , ടി.കെ.നാരായണൻ, മിനി ഫിലിപ്,പ്രിയ ഷാജി, പി.ഗീതബി. ശരണ്യ, സന്തോഷ് വി ചാക്കോ ,ലീല ഗംഗാധരൻ , വനജ ഐത്തു , വി.അജിത് കുമാർ , ഗോപി കരിന്ത്രംകല്ല് ,ജോസ് പുതുശേരിക്കാലായിൽ , എം.കൃഷ്ണകുമാർ എന്നിവരാണ് ഇന്ന് പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റത്. തുടർന്ന് മുതിർന്ന അംഗം പി.ജോസിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു.
...
വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് ഭരണസാരഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഭീമനടി: വെസ്റ്റ്എളേരിയിൽ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ശീമതി കല്ലാണിനായർ മുതിർന്ന അംഗം കെ.കെ.തങ്കച്ചന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് അദ്ദേഹം മറ്റ് 17 അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. യു ഡി എഫി ലെ പത്തും എൽ ഡി എഫിലെ മൂന്ന് അംഗങ്ങളും ഈശ്വരനാമത്തിലും എൽ ഡി എഫി ലെ മറ്റ് അഞ്ച് അംഗങ്ങൾ ദൃഢപ്രതിജ്ഞയുമാണ് ചൊല്ലിയത്.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസാരഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി വി.ടി.തോമസ് മുതിർന്ന അംഗം ഫിലോമിന ജോണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗം ഫിലോമിന ജോണി മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ആദ്യ യോഗത്തിൽ ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് മുത്തോലി, ജിജി കമ്പല്ലുർ,കെ.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി കൗസല്യ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
0 അഭിപ്രായങ്ങള്‍