അപകടത്തിൽ മരിച്ച യുവ സൈനികൻ മാലോം പറമ്പയിലെ വിപിൻ വർക്കിക്ക് നാടിന്റെ അന്ത്യാഞ്ജലി...

മാലോം: ഇന്ത്യൻ ആർമിയിലെ സൈനികനും പറമ്പയിലെ വരകയിൽ വർഗീസിന്റെയും അൻസിയുടെയും മകനുമായ വിപിൻ വർക്കി തിങ്കളാഴ്ച പുലർച്ചെയാണ് മലപ്പുറം കോട്ടകല്ലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേ വിപിൻ വർക്കി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയിരുന്നു.. 

ചൊവ്വാഴ്ച രാത്രി ഏഴരയോടെ പറമ്പയിൽ എത്തിച്ച വിപിൻ വർക്കിയുടെ മൃതദേഹം കാണുവാൻ വൻ ജനാവലി തടിച്ചു കൂടി..പറമ്പയിലെ പൊതു ദർശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. 

വീട്ടിൽ എത്തിച്ച യുവ സൈനികൻ വിപിൻ വർക്കിയുടെ മൃതദേഹത്തിൽ ഇന്ത്യൻ ആർമിയുടെ ആദരമായി 32കേരള ബറ്റാലിയൻ എൻ സി സി പയ്യന്നൂർ സുബൈദാർ കെ എച്ച് ഗൗഡ ഹൽവിദർ മാരായ ഉണ്ണികൃഷ്ണൻ സുദേഷ് കുമാർ എന്നിവർ ചേർന്ന് ദേശീയ പതാക പുതപ്പിച്ചു. തുടർന്ന് പുഷ്പ ചക്രം അർപ്പിച്ചു സലൂട്ട് നൽകി. പൂർണ്ണ സൈനിക ബഹുമതികൾ നൽകിയ ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 

ചിറ്റാരിക്കാൽ എസ്‌. ഐ. പ്രശാന്തും യുവ സൈനികന് സലൂട്ട് നൽകി. 

വികാര നിർഭര മായ ചടങ്ങുകൾ കണ്ട് തടിച്ചു കൂടിയ നൂറ് കണക്കിന് നാട്ടുകാർ കണ്ണുനീർ പൊഴിച്ചു.. 

. സോൾജ്യഴ്സ് ഓഫ് KL 14 വെൽഫെയർ സൊസൈറ്റി അംഗം കൂടിയാണ് വിപിൻ. അന്ത്യോപചാര ചടങ്ങിൽ  സോൾജ്യഴ്സ് ഓഫ് KL 14 കാസർഗോഡ് ജില്ലാ സൈനിക കൂട്ടായ്മ, കിനാനൂർ കരിന്തളം പഞ്ചായത്ത് സൈനിക  കൂട്ടായ്മ (KSK ) , സോൾജിഴ്സ് ഈസ്റ്റ് വെനീസ് ആലപ്പുഴ സൈനിക കൂട്ടായ്മ പ്രവർത്തകരും സഹപ്രവർത്തകനെ കണ്ണീരോടെ  യാത്രയാക്കുവാൻ പറമ്പയിലെ വീട്ടിൽ എത്തി.

അന്ത്യ കർമ്മങ്ങൾക്കും അന്ത്യ ചുംബനങ്ങൾക്ക് ശേഷവും യുവ സൈനികന്റെ മൃതദേഹം മാലോം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.. 

സഹോദരി ദിവ്യയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ അവധിക്കു നാട്ടിലെത്തിയതായിരുന്നു വിപിൻ. ഒരാഴ്ച മുൻപാണ് ദിവ്യയുടെ വിവാഹം നടന്നത്. അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കെ കോട്ടയത്തെ ബന്ധു വീടിലേക്ക്‌ പോയതായിരുന്നു വിപിൻ വർക്കി.

നാട്ടിലും വീട്ടിലും ഒരുപോലെ പ്രിയ പെട്ടവനായ വിപിൻ വർക്കിയുടെ വിയോഗം എല്ലാവർക്കും വിങ്ങലായി. യുവ സൈനികനെ അവസാനമായി ഒന്നു കാണുവാൻ നൂറുകണക്കിനാളുക തിങ്ങി കൂടി.