മാലോം: മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിധിയിൽ പുതുതായി 76 മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള ഭരണാനുമതിയായി. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും.
ബളാൽ പഞ്ചായത്തിലെ ഇടത്തോട്, കനകപ്പള്ളി, കല്ലഞ്ചിറ, വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ്, വെള്ളരിക്കുണ്ട് പുതിയ മിനിസിവിൽ സ്റ്റേഷൻ ജംഗ്ഷൻ, വള്ളിക്കടവ് എന്നീ സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും
നേരത്തേ വെള്ളരിക്കുണ്ട് ബളാൽ കൊന്നക്കാട് ടൗൺകളിലും, ഇടത്തോട് പുങ്ങംചാൽ കല്ലൻചിറ തുടങ്ങിയ ചെറിയ ജംഗ്ഷനുകളിൽ പോലും ഹൈമസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോഴും മാലോത്തെ തഴഞ്ഞിരുന്നു. പിന്നീട് ബളാൽ പഞ്ചായത്ത് ആണ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മാലോം ടൗണിൽ മിനി മാസ്റ്റ് ലൈറ്റ്ങ്കിലും സ്ഥാപിച്ചത്. ഇപ്പോൾ പുതിയ ലൈറ്റുകൾ അനുവദിച്ചപ്പോഴും മലനാടിന്റെ സിരകേന്ദ്രമായ മാലോം ടൗണിൽ ഒരെണ്ണം പോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. മാലോം ടൗണിന്റെ റേഷൻ കട ഉൾപ്പെടെ സ്ഥിതി ചെയുന്ന മണ്ഡലം റോഡിലും. സഹകരണ ബാങ്ക് ജംഗ്ഷനിലും മറ്റും ഇപ്പോഴും രാത്രിയായാൽ ആവശ്യത്തിന് വെളിച്ചം ഇല്ല എന്ന വസ്തുത നിലനിൽക്കെയാണ് മാലോത്തിനോട് കടുത്ത അവഗണന തുടരുന്നത്.
0 അഭിപ്രായങ്ങള്‍