പാണത്തൂര്‍:
: കാസറഗോഡ് ജില്ലയിലെ മലയോരത്തിന്റെ വികസന സ്വപനങ്ങൾക്ക് ചിറകു മുളച്ചത് ജോസഫ് കനകമൊട്ട സർ ന്റെ ദീർഘ വീക്ഷണത്തിലൂടെ ആയിരുന്നു. റോഡ്‌ നന്നായാൽ നാട് നന്നാകും എന്നതാണ് അടിസ്ഥാനം. നാണ്യ വിളകളും, പ്രകൃതി സൗന്ദ്യര്യo കൊണ്ടും സംബുഷ്ഠമായ മലയോരo എന്നും നേരിടുന്ന പ്രശ്നം യാത്ര സൗകര്യത്തിന്റെ കുറവ് തന്നെയാണ്. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു ബദൽ ഹൈവേ എന്ന ആശയം ജോസഫ് സർ കൊണ്ടുവന്നപ്പോൾ നെറ്റി ചുളിച്ചവർക്ക് ഉള്ള മറുപടിയാണ് ഇപ്പോൾ നാം നേരിൽ കണ്ടുകൊണ്ട് ഇരിക്കുന്ന മലയോര ഹൈവേ യുടെ പ്രവർത്തത്തനം. ഗൂഗിൾ മാപ്പും, ഡ്രോൺ ക്യാമറ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെ ഒരു ആശയം കൊണ്ടുവന്നു എന്ന് മാത്രം അല്ല വ്യക്തമായ പഠനം നടത്തി രൂപ രേഖ തയാറാക്കി ഗവണ്മെന്റ് ന് സമർപ്പിച്ചു. പിന്നീട് കണ്ടത് നിശ്ചയ ധാർട്യത്തോടെ ഉള്ള നീക്കങ്ങളും.ഇന്ന് കയറ്റവും വളവും കാണുമ്പോൾ മടിച്ചു നിൽക്കുന്ന വാഹനങ്ങൾ രണ്ട് വർഷം കഴിയുമ്പോൾ, മലയോര ഹൈവേ യാഥാർഥ്യമാകുമ്പോൾ മത്സര ബുദ്ധിയോടെ മലയോരത്തെ പുതിയ പാതയിലൂടെ ചീറിപായും എന്നതിൽ സംശയം ഇല്ല.. കാലം എത്ര കഴിഞ്ഞലും ജോസഫ് കനക മൊട്ട സാർ എന്നുo കാസറഗോഡ് ജനത യുടെ മനസ്സിൽ, പ്രിത്യേകിച് മലയോര ജനതയുടെ മനസ്സിൽ ഉണ്ടാകുo...
ആദരാജ്ഞലികൾ 💐