ചെറുപുഴ: തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ സമർപ്പണവും പൂർവവിദ്യാർഥിയും മന്ത്രിയുമായ റോജി എം. ജോൺ ഇന്ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നിർവഹിക്കും. കാലടി സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മന്ത്രി തിരുമേനിയിലെത്തുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.