മാലോം: മുൻ ഗ്രാമപഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (M) നേതാവും ആയ മാലോം വള്ളിക്കടവിലെ റോസ്‌ലിൻ സിബി കോൺഗ്രസിൽ ചേർന്നു. ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുംമായ ശ്രീ.രാജു കട്ടക്കയം ഷാൾ അണിയിച്ച് സ്വീകരിച്ചു.