രാജപുരം: മലയോര ജനതയുടെ ഏറെ കാലത്തെ കാത്തിരിപ്പാണ് യാഥാർഥ്യമാക്കി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. രണ്ടു ടെക്നീഷ്യൻ, ഒരു ഡോക്ടർ ഉൾപ്പെടെ അഞ്ച് നേഴ്സുമാർ, ഒരു ഡാറ്റ എൻട്രി സ്റ്റാഫ്, രണ്ടു ക്ലിനിങ് ജീവനക്കാർ എന്നിവരെ നിയമിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. ഒരേ സമയം 10 രോഗികളെ ഡയാലിസിസിസിന് വിധയമാക്കുന്ന നിലയിലാണ് യൂണി റ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു ബെഡ് എമർജൻസി വിഭാഗത്തിന് വേണ്ടി ഒഴിച്ചിടും. രാവിലെയും ഉച്ച കഴിഞ്ഞും എന്ന നിലയിൽ രണ്ടു ഷിഫ്റ്റായാണ് പ്രവർത്തനം. ഒരു ആഴ്ചയിൽ 40 രോഗികളെ ഡയാലിസിസ് ചെയ്യാം.
മലയോര മേഖലയിൽ 118 ഓളം ഡയാലിസിസ് രോഗികളാണുള്ളത്. ബ്ലോക്ക് പുഞ്ചായത്ത് പരിധിയിൽ വരുന്ന പനത്തടി, കള്ളാർ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ബളാൽ, ഇസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി പഞ്ചായത്തിലെ രോഗികൾക്ക് സഹായകരമാകും. ഒരു മാസം രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകും. പിന്നീട് ചെറിയ നിരക്ക് ഇടാക്കും.
0 അഭിപ്രായങ്ങള്‍