രാജപുരം: കള്ളാ൪ ചെറുപനത്തടിയിലെ മുൻ ബാങ്ക് ജീവനക്കാരനായിരുന്ന പരേതനായ മണി സാമിയുടെ മകൻ പ്രസാദ് (47) ഇന്നലെ രാത്രി വൈകിട്ടോടെ കിണറ്റിൽ വീണു മരണപ്പെട്ടു. അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണാണ് മരണപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് മൃതശരീരം പുറത്തെടുത്തത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.