കണ്ണൂർ: ഹിറ്റ്‌മേക്കർ റാഫിയുടെ രചനയിൽ വിഷ്ണു ഉണ്ണി കൃഷ്ണൻ, ഷൈൻ ടോം ചാ ക്കോ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭി നയിക്കുന്ന 'താനാരാ' സിനിമയുടെ ട്രെയിലർ റിലീസിംഗ് ഇന്ന് നടക്കും. വൈകുന്നേരം ആറിന് നടൻ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസിംഗ്. ഓഗസ്റ്റ് ഒൻപതിന് സിനിമ റിലീസ് ചെയ്യും. ഹരിദാസാണ് സിനിമയുടെ സംവി ധായകൻ. പാല, എറണാകുളം, ഗോവ എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് വിഷ്ണു നാരായണാനാണ്.

വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബി ജു വി. മത്തായിയാണ് നിർമാണം. സുജ മത്തായി സഹനിർമാതാവാണ്. കെ.ആർ. ജയകുമാർ, എം.പി. ബിജു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഗുഡ്‌വിൽ എൻ്റർടൈൻമെന്റ്സും വൺഡേ ഫിലിംസും ചേർന്നാണ് ചിത്രം തിയേറ്ററുകളി ൽ എത്തിക്കുന്നത്.