മുക്രിപോക്കര്‍ ഐതിഹ്യം

 


മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ഒരു മുസ്ലിം തെയ്യമാണ്‌ “മുക്രിപോക്കര്‍” വടക്കന്‍ മലബാറില്‍ തെയ്യങ്ങള്‍ക്ക് പഞ്ഞമില്ലേലും മുസ്ലിം തെയ്യങ്ങള്‍ അപൂര്‍വമാണ്.അത്തരത്തില്‍ ഒന്നാണ് മലോത്തെ മുക്രിപോക്കര്‍. പുരാതനമായ മാലോം കൂലോത്തിന്റെ അധീനതയിലുള്ള ദേശത്തിന്റെ സംരക്ഷകനായിരുന്നുവത്രേ നീതിമാനായ പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയെന്നും അവിടെ നിന്ന് മാലോം കൂലോത്തിന്റെ സംരക്ഷകനായി വന്നുവെന്നുമാണ് ഐതിഹ്യം. അപവാദത്തില്‍ കുരുങ്ങിയ പോക്കര്‍ അപമൃത്യുവിനിരയായി. മരിച്ച പോക്കര്‍ കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ദൈവസാന്നിധ്യമായി. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ തെയ്യത്തിന്റെ കോലമണിയുന്നത്. ദേഹശുദ്ധിവരുത്തി ക്ഷേത്ര മുറ്റത്തെ തറയില്‍ നിസ്‌കാരവും കഴിഞ്ഞാണ് പടിഞ്ഞാറ്റമുറ്റത്ത് കാത്തിരുന്ന ദേശദേവതമാര്‍ക്ക് മുന്നില്‍ മുക്രിപ്പോക്കര്‍ എത്തുനത്. വലിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ ആജ്ഞക്കൊത്ത് പോക്കറും കൂടെ മണ്ഡലത്തു ചാമുണ്ഡിയും ഉറഞ്ഞാടും. യജമാനനോട് വിശ്വസ്തത പുലര്‍ത്തിയ പോക്കറെ ശത്രുക്കള്‍ ചതിച്ചു കൊന്നതാണ് എന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

മാലോം കുലോം…….നാട്ടുക്കൂട്ടം വായ്ക്കൈ പൊത്തി തൊഴുന്ന ബാലിക്കടക്കത്ത് ജന്മിത്തമ്പുരാന്റെ കോവിലകം… വിളിച്ചാ വിളികേക്കാത്ത വയലേലകളും നോക്കിയാ നോക്കെത്താത്ത മലനിരകളും കൂലോത്തിന് സ്വന്തം. പൂമുഖത്തും തിരുമുറ്റത്തും എന്നുമെപ്പോഴുമുണ്ട് കല്പനകിട്ടാ കാത്തുനി്കുന്ന നായന്മാ.ആണ്ടറുതി കണക്കുതീക്കാനും നെല്ലളന്നു പത്തായം നിറക്കാനും നേരവും കാലവും പോരാ.പത്തായപ്പുരയി പെപടയും ആലവാതിക്ക കാലിയാന്മാരും പൂമുഖത്തു പ്രമാണിമാരും ഒഴിഞ്ഞുനിന്ന നേരമില്ല. ചട്ടോപ്പാറ മുത മരുതം കുന്നു വരെ പുനംക്രിഷി നോക്കിനടത്താ കാര്യക്കാരും കാര്യസ്ഥനും പോരെന്നായിരിക്കുന്നു. നോക്കാനാളില്ലാത്ത മണ്ണും വേക്കാനാളില്ലാത്ത പെണ്ണും ഒരുപോലെയല്ലേ.മലമുകളി കൊയ്തുകൂട്ടിയ കറ്റകളൊന്നും കളത്തിലെത്താതെ പോകുന്നു. മലങ്കുടിയാന്മാ മെതിച്ചുകൂട്ടിയത് പത്തായം കാണുന്നില്ല. ആരുണ്ട് ഉശിരു കാട്ടുന്നൊരു  നേരുകാര ണ്ടും തടിയുമുള്ളൊരു കാര്യക്കാരനെ തേടിക്കൊണ്ടിരിക്കേയാണ`. ഉള്ളാളത്ത് നിന്നൊരു വാല്യക്കാര വന്നത്. ആള് മാപ്പിളയാണ്. കള്ളിമുണ്ടും കൈമുറിയ കുപ്പായവും ആളറ്റവും അരപ്പട്ടമിട്ട അഭ്യാസിയെ തമ്പുരാന് ഒറ്റനോട്ടത്തി തന്നെ ഇഷ്ട്ടപെട്ടു. ചോദിക്കാതെ തന്നെ ചോദിക്കാവുന്ന ചൊദ്യങ്ങക്കവ ഉത്തരം പറഞ്ഞു.നാട് ഉള്ളാളം….പേര് പോക്കറ്… അഭ്യാസിയാണ്.ആരോടും നേരിടും…പൊതക്കാരനാക്കിയാ പ്രാണ തരും.

            തമ്പുരാ പിന്നൊന്നും പറഞ്ഞില്ല. പോക്കക്ക് മാലോം കൂലോത്ത് കാര്യസ്ഥപ്പണിയായി. നാളേറെ വേണ്ടിവന്നില്ല നന്മയുടെ നെയ്ത്തിരി കാണാ. വയ നിലത്ത് ആളടിയാന്മാ വിയപ്പു ചീന്തി. കിളിക്കൂടുണരും മുമ്പേ പണിയാള പണിനിലമണഞ്ഞു. ക്കുമില്ല വാക്കിനും നോക്കിനും നേരം…വയ വരമ്പിലും പറമ്പിടങ്ങളിലും പോക്കറുടെ തലമുട്ട് കണ്ടാ മതി പണിക്കാരുടെ കൂറ്റടങ്ങാ. നിസ്കാരനേരമൊഴികെ പോക്കക്ക് സ്വന്തമായൊരു നേരം വേണ്ടായിരുന്നു. തമ്പുരാന്റെ മാറ്റാന്മാക്കുമുണ്ടായി തെല്ലൊരു ഭയം.കൈക്കരുത്തും മെയ്യഭ്യാസവും മാത്രമല്ല മഹാജ്ഞാനിയും നീതിമാനുമാണ് പുതിയ കാര്യക്കാരനെന്ന് അനുഭവക്കാ അടുപ്പക്കാരോട് പറഞ്ഞു. തമ്പുരാ ഇന്നലെക്കേറിവന്നവനോട് ഇത്രവേഗം അടുത്തത് കാലദോഷമെന്നു കരുതി കാര്യക്കാ…തകാര്യം നടന്നിട്ട് തമ്പുരാ കാര്യം എന്നു കാര്യം നടത്തിയോക്കൊക്കെ പോക്കരൊരു കണ്ണി കരടായി.കള്ളത്തരവും കടും കണക്കും പലപ്പോഴായി പിടികൂടിയ പോക്ക,അവക്ക് ദു:സ്വപ്നമായി.തമ്പുരാന്റെ ചെവിയി പോക്കറെക്കുറിച്ചു കഥ ചമചു പാടിയവരൊക്കെ പടിക്കു പുറത്തായി…

മാലോം കൂലോത്തെ പ്രസിദ്ധമായ മുസ്ലിം തെയ്യം

            അന്ന് അസ ബാങ്ക് കഴിഞ്ഞ് പുറത്തിറങ്ങവേ ശീതക്കാറ്റി ഓടിയെത്തുകയായിരുന്നു മലങ്കുടിയാ മായില…ഊയന്റശമാനാ. പെരുമ്പന്നി പൊനത്തി കീഞ്ഞ് പൊനം മുടിക്കുന്നു. ഓടിവായെന്റെശമാനാ…പോക്ക ആകാശത്തേക്ക്  നോക്കി.പതിവില്ലാത്തൊരു മിശിറും കരിങ്കാറും…എടവം തുടങ്ങാ ഇനിയുമുണ്ട് രണ്ടു പക്കം…എന്നിട്ടുമെന്നിട്ടും മാനം പോലെ മനസ്സിനുമുണ്ട് ശീലം കെട്ടൊരു ശീക്ക്. പന്നിക്കുന്തവും വാളും ചുരികയും കയ്യോങ്ങിയെടുത്ത് പോക്ക മായിലനൊപ്പം കുന്നു കേറി. മരുതോം കുന്നിലെ പന്നിമടയി  പോക്കറുടെ ചിതറിത്തെറിച്ച ശവം കണ്ടത് പിറ്റേന്ന് പ്രഭാതത്തിലാണ്. ഓടിക്കൂടിയവക്ക് കാണാനും കഥ് പറയാനും ഒരുപാടുണ്ടായിരുന്നത്ത്രെ ലക്ഷണങ്ങ കാട്ടുപന്നി കടിച്ചെറിഞ്ഞതോ കാട്ടാളമനസ്സുക ചീന്തിച്ചതിച്ചതോ? നേഎഉം നുണയും പറന്നു പാറി…മലോം കൂലോത്തെ തിരുമുറ്റത്ത് നേരു മാത്രം നടത്തിയ പോക്കറുടെ പതിഞ്ഞ നടത്തവും ചിലമ്പിച്ച കൂറ്റും അഞ്ചുനേരത്തെ ബാങ്കിനൊപ്പം കേക്കാ തുടങ്ങി.ഉടയോന്ന് ഉയിര് കിയ പോക്ക നാട്ടിന്നും നല്ലോക്കുമോക്കാ തെയ്യക്കോലമായി മാറി.  മലയ വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.

ഇന്നും കാസകോട്ട് ജില്ലയിലെ മാലോം ജുമാമസ്ജിദി അസ ബാങ്ക് വിളി മുഴങ്ങുമ്പോ  മാലോം കൂലോത്തെ തിരുമുറ്റത്ത് മുക്രിപോക്ക തെയ്യം ഉറഞ്ഞാടുന്നു; മതസൌഹാദ്ദത്തിന്റെ  മഹനീയമാത്ര്കയായി.


Post a Comment

0 Comments