കുടിയേറ്റ ചരിത്രം

 


1950 കളില്‍ ആയിരുന്നു മലോത്തെകുള്ള കുടിയേറ്റം ആദ്യമുണ്ടായത്. കുടിയേറ്റക്കാരില്‍ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ച് നിറുത്തിയാല്‍ എല്ലാവരും തന്നെ ക്രൈസ്ത്വവരയിരുന്നു.രണ്ടാം ലോകമഹാ യുദ്ധം മൂലമുണ്ടായ പട്ടിണി കുടിയേറ്റം വേഗത്തിലാക്കി. കുടിയേറ്റക്കാരില്‍ അതികവും കോട്ടയം ജില്ലയിലെ പാല,കഞ്ഞിരപള്ളി, ഇടുക്കി ജില്ലയിലെ തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഈ പ്രദേശങ്ങളുമായി മാലോംകാര്‍ക്ക് നല്ല ബന്ധം നിലനികുന്നു..

അക്കാലത്ത് ഭുഉടമകള്‍ ജന്മിമാരോ തറവട്ടുകാരോ ആയിരുന്നു. ഇവരുടെ അടിയന്മാരായാ താഴ്ന്ന ജാതിയില്‍ പെട്ടവരും മാലോത്ത്‌ ഏറെ ഉണ്ടായിരുന്നു.ഈ സാമുഹിക വെവസ്ഥ മാറ്റാന്‍നും കൂലിയായി അരിക്ക് പകരം പണം നല്‍കാനും കുടിയേറ്റക്കാര്‍ സഹായിച്ചു. അധ്വാനശീലരായിരുന്ന കുടിയേറ്റ ജനത മലപനിയോടും വന്യജീവികളോടും മല്ലിട്ട് പുല്‍തയ്ലലവും, കപ്പയും, പുനം നെല്ലും കൃഷി ചെയ്ത്, പിന്നീടു റബ്ബര്‍റും, തെങ്ങും ഒക്കെ നട്ട്പിടുപിച്ചു. മലനിരകള്‍ ഓരോന്നായി അവര്‍ കീഴടക്കി. സഹ്യസാനുക്കള്‍ അവരുടെ കൈകരുത്തും മനക്കരുത്തും കണ്ടു ശിരസ് നമിച്ചു. അങ്ങനെ പുതിയ ഒരു സംസ്കാരവും, നാണ്യവിളകളുടെ വരവോടെ അടിസ്ഥാന വികസനവും വന്നെത്തി.

കുടിയേറ്റ കേന്ദ്രമായ തോമപുരവുമായി (ഇന്നത്തെ ചിറ്റാരിക്കാല്) ആണ് അന്ന് കുടിയേറ്റ ജനത ബന്ധപെട്ടിരുന്നത്. സൌത്ത് കനാറ ജില്ലയില്‍ പെട്ടിരുന്ന ചിറ്റാരിക്കാല് അന്ന് മംഗലാപുരം രൂപതയുടെ കീഴിലായിരുന്നു. നീലേശ്വരം പള്ളി വികാരിയായിരുന്ന ഫാദര്‍ ജെറോം ഡിസൂസ ആയിരുന്നു ആദ്യകാലകുടിയേറ്റക്കാരുടെ ആദ്യല്‍മിക ആവശ്യങ്ങള്‍ നടത്തിയിരുന്നത്. യാത്രമാര്‍ഗം എന്നത് അന്ന് കാല്‍നട മാത്രമായിരുന്നു,പയ്യന്നൂര്‍ നിന്ന് ചെറുപുഴ വരെയും കാഞ്ഞങ്ങാട് നിന്ന് കള്ളാര്‍ വരെയും അന്ന് ബസ്‌ സര്‍വീസ് ഉണ്ടായിരുന്നു, ചെറുപുഴയില്‍ നിന്നും പറമ്പ കൂടിയും,കള്ളാര്‍ നിന്ന് മരുതോം കൂടിയും കിലോമീറ്റര്റുകള്‍ വനത്തിലൂടെ നടന്നാണ് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. നീലേശ്വരത്തു നിന്ന് മുക്കട വരെ തേജസ്വിനി പുഴയിലൂടെ ബോട്ട് സര്‍വിസ് ഉണ്ടായിരുന്നു. എങ്കിലും കാഞ്ഞങ്ങാടും, നീലേശ്വരത്തു, പയ്യന്നൂരും ഒക്കെ വന്നു ട്രെയിന്‍ ഇറങ്ങിയാലും മാലോത്ത്‌ എത്തണേല്‍ ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്ര തന്നെ വേണമായിരുന്നു.

ആദ്യകാല റോഡുകള്‍ എന്നത് തന്നെ കൂപ്പ് ലോറികളെ ഉദേശിച്ചുള്ളവയായിരുന്നു.(മംഗലാപുരം സ്വദേശിയായ ഫെര്‍ന്ണാണ്ടസ് എന്നയാളാണ് കാഞ്ഞങ്ങാട് – കൊന്നക്കാട് റോഡ്‌ നിര്‍മിച്ചതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നുമാറിയുന്നു.) ആദ്യ ബസ്‌ സര്‍വീസ് വെള്ളരികുണ്ട് വരെയായിരുന്നു.അറുപതുകളുടെ അവസാനത്തോടെ മാലോം കടന്നു കൊന്നക്കാടെക്ക് ബസ്‌ എത്തി. മാലോത്ത്‌ ആദ്യമെത്തുന്ന ബസ്‌ ബദരിയാ മോട്ടോര്‍സിന്‍റെ  “ബി.എം.എസ് ബസ്‌” ആണ്.ഇന്നു അടുത്ത പട്ടണങ്ങളിലെക്കും കേരളത്തിന്‍റെ  തെക്കന്‍ ജില്ലകളിലേക്കും ദീര്‍ഘദൂര ബസുകള്‍ ഉള്‍പെടെ കൊന്നക്കാട് നിന്നും പുറപെടുന്നു.

·         കുടിയേറ്റ വിവരങ്ങള്‍ക്ക് കടപ്പാട് : മാലോം സെന്‍ ജോര്‍ജ് ദേവാലയ പ്രതിഷ്ഠ സ്മരണികയും,കുടിയേറ്റ ചരിത്രവും  – (1991)


Post a Comment

0 Comments